അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി; വെടിയുണ്ടകളെ നേരിടാനും തയ്യാര്‍!

അയോധ്യയില് രാമക്ഷേത്രം നിര്മിക്കാനുള്ള നടപടികള് ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് ദ്വാരക പീഠം ശങ്കരാചാര്യര് സ്വാമി സ്വരൂപാനന്ദ് സരസ്വതി. ക്ഷേത്ര നിര്മാണത്തിനു മുമ്പായുള്ള പൂജാകര്മ്മങ്ങള് അന്ന് നടത്തുമെന്നാണ് സ്വരൂപാനന്ദ പറഞ്ഞത്. പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില് സന്യാസിമാരുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. വെടിയുണ്ടകളെ നേരിടാനും ക്ഷേത്ര നിര്മാണത്തിന് എത്തുന്നവര് സന്നദ്ധരാണെന്ന് സ്വരൂപാനന്ദ പറഞ്ഞു.
 | 
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി; വെടിയുണ്ടകളെ നേരിടാനും തയ്യാര്‍!

പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് ദ്വാരക പീഠം ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ക്ഷേത്ര നിര്‍മാണത്തിനു മുമ്പായുള്ള പൂജാകര്‍മ്മങ്ങള്‍ അന്ന് നടത്തുമെന്നാണ് സ്വരൂപാനന്ദ പറഞ്ഞത്. പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ സന്യാസിമാരുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. വെടിയുണ്ടകളെ നേരിടാനും ക്ഷേത്ര നിര്‍മാണത്തിന് എത്തുന്നവര്‍ സന്നദ്ധരാണെന്ന് സ്വരൂപാനന്ദ പറഞ്ഞു.

മൂന്നു ദിവസം നീണ്ട സമ്മേളനത്തിന് ഒടുവിലാണ് മഠാധിപതി ഇക്കാര്യം അറിയിച്ചത്. അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള പ്രദേശത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസിന് ഭൂമി വിട്ടു നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ ഹിന്ദുമത വിശ്വാസികളും നാല് ഇഷ്ടികകള്‍ വീതം ശിലാന്യാസത്തിനായി കൊണ്ടുവരണമെന്നും സ്വരൂപാനന്ദ പറഞ്ഞു. ഫെബ്രുവരി പത്തിന് വാസന്ത പഞ്ചമിക്കു ശേഷം പ്രയാഗ് രാജില്‍ നിന്നും സന്യാസിമാരുടെ റാലി അയോധ്യ ലക്ഷ്യമാക്കി പുറപ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അയോധ്യ വിഷയം കൂടുതല്‍ സജീവമാകുകയാണ്.