2019ലെ തെരെഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

തെരെഞ്ഞെടുപ്പ് നീക്കങ്ങള് ശക്തമാക്കി ബിജെപി പാളയം. 2019ലെ ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്പ് അയോധ്യയിലെ തര്ക്ക ഭൂമിയില് രാമക്ഷേത്രം നിര്മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ വ്യക്തമാക്കിയതായി വെളിപ്പെടുത്തല്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരാലാ ശേഖര്ജിയാണ് ഇക്കാര്യം മധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപി വര്ഗീയ നീക്കങ്ങള് ശക്തമാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്.
 | 

2019ലെ തെരെഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

ഹൈദരാബാദ്: തെരെഞ്ഞെടുപ്പ് നീക്കങ്ങള്‍ ശക്തമാക്കി ബിജെപി പാളയം. 2019ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതായി വെളിപ്പെടുത്തല്‍. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാലാ ശേഖര്‍ജിയാണ് ഇക്കാര്യം മധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപി വര്‍ഗീയ നീക്കങ്ങള്‍ ശക്തമാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ബിജെപിയിലെ ഉന്നത നേതാക്കളുമായി ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അധികാരം നിലനിര്‍ത്താനുള്ള സാധ്യതകളെ സജീവമായി നിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപി പാളയത്തിന്റെ പ്രതീക്ഷ.

തെലുങ്കാനയിലെ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഹൈദരാബാദിലെത്തിയ അമിത് ഷാ പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്കിടെ അധികാരം നിലനിര്‍ത്താനുള്ള തന്ത്ര പ്രധാന നീക്കങ്ങള്‍ക്ക് ദേശീയനേതൃത്വം തുടക്കം കുറിച്ചു കഴിഞ്ഞതായി അമിത് ഷാ സൂചിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.