മുറിയില്‍ കയറിയ റിപബ്ലിക് ടിവി റിപ്പോര്‍ട്ടറെ പുറത്താക്കി ചെന്നിത്തല; വീഡിയോ

ന്യൂഡല്ഹി: കേരള ഹൗസില് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുറിയില് അതിക്രമിച്ചു കയറിയ റിപബ്ലിക് ടി.വി റിപ്പോര്ട്ടറെ പുറത്താക്കി രമേശ് ചെന്നിത്തല. പലതവണ പുറത്തുപോകാന് ആവശ്യപ്പെട്ടെങ്കിലും പോകാതിരുന്ന റിപ്പോര്ട്ടറെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര് ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. മുറിയില് നിന്ന് പുറത്തിറങ്ങിയ ശേഷവും പിന്നാലെ നടന്ന് ശല്യം ചെയ്ത മാധ്യമപ്രവര്ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയാന് ചെന്നിത്തല തയ്യാറായില്ല. ശബരിമലയില് യുവതീ പ്രവേശനം അനുവദിക്കില്ലെന്ന പേരില് നടക്കുന്ന സംഘര്ഷവും അക്രമവും ദേശീയ തലത്തില് ചര്ച്ചയാകുയാണ്. മല കയറാനെത്തിയ
 | 

മുറിയില്‍ കയറിയ റിപബ്ലിക് ടിവി റിപ്പോര്‍ട്ടറെ പുറത്താക്കി ചെന്നിത്തല; വീഡിയോ

ന്യൂഡല്‍ഹി: കേരള ഹൗസില്‍ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ റിപബ്ലിക് ടി.വി റിപ്പോര്‍ട്ടറെ പുറത്താക്കി രമേശ് ചെന്നിത്തല. പലതവണ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാതിരുന്ന റിപ്പോര്‍ട്ടറെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പിന്നാലെ നടന്ന് ശല്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ചെന്നിത്തല തയ്യാറായില്ല.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘര്‍ഷവും അക്രമവും ദേശീയ തലത്തില്‍ ചര്‍ച്ചയാകുയാണ്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു. ദേശീയ ചാനലായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെയടക്കം ആക്രമണമുണ്ടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിടേണ്ടിവന്നു. തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് റിപ്പോര്‍ട്ടറെത്തിയത്. എന്നാല്‍ യാതൊരുവിധ അനുവാദവുമില്ലാതെ അതിക്രമിച്ച് കയറിയതോടെ പ്രകോപിതനായ ചെന്നിത്തല റിപ്പോര്‍ട്ടറോട് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ കാണാം.