സ്ത്രീകള്‍ ബഹിരാകാശത്തു വരെ പോകുന്നു; യുവതീ പ്രവേശനത്തെ അനുകൂലിച്ച് പസ്വാന്‍

ന്യൂഡല്ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്. സ്ത്രീകള് ബഹിരാകാശതത് വരെ പോകുന്നുണ്ടെന്നും പിന്നെയെന്തുകൊണ്ടു അവര്ക്ക് ക്ഷേത്രത്തില് പോയിക്കൂടായെന്നും ലോക് ജന്ശക്തി പാര്ട്ടി അധ്യക്ഷനായ പസ്വാന് ചോദിച്ചു. ഡല്ഹിയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു പസ്വാന്.
യുവതികള്ക്ക് ശബരിമലയില് പ്രവേശനം അനുവദിക്കുന്ന വിധിയെ ബിജെപി ചിലപ്പോള് എതിര്ത്തിട്ടുണ്ടാകാം. എന്നാല് കേന്ദ്രസര്ക്കാര് ഈ വിധിയില് ഇടപെട്ടിട്ടില്ലെന്നും പസ്വാന് പറഞ്ഞു. വിധിക്ക് ശേഷം രണ്ട് യുവതികളെങ്കിലും ക്ഷേത്രത്തില് പ്രവേശിച്ചു. എന്നാല് സര്ക്കാര് എതിര്ത്തില്ല.
നമ്മള് ബേട്ടി ബച്ചാവോ ബേട്ടി പഠാവേയെക്കുറിച്ച് സംസാരിക്കുന്നു. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിവ് ഉണ്ടാകരുതെന്നും പസ്വാന്‍ പറഞ്ഞു.