സഹോദരന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയതായി പരാതി

ലഖ്നൗ: പതിനാറുകാരിയായ പെണ്കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തെന്നും പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങള് പ്രതിയുടെ സഹോദരി മൊബൈലില് ചിത്രീകരിച്ചെന്നും പരാതി. ബലാത്സംഗം ചെയ്യപ്പെട്ട പെണ്കുട്ടിയുടെ അമ്മായിയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഉത്തര്പ്രദേശിലെ മുസഫര് നഗറിലാണ് സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
 | 

സഹോദരന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയതായി പരാതി

ലഖ്‌നൗ: പതിനാറുകാരിയായ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്‌തെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിയുടെ സഹോദരി മൊബൈലില്‍ ചിത്രീകരിച്ചെന്നും പരാതി. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മായിയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ യുവാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒരു വീട്ടില്‍ ഒന്നിച്ചു താമസിച്ചിരുന്ന പരാതിക്കാരിയും ആ വീട്ടിലെ മറ്റൊരു സ്ത്രീയുമായി ഉണ്ടായ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയിരിക്കുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ യുവാവിനെതിരെ ബലാത്സംഗ കുറ്റവും സഹോദരിക്കെതിരെ പ്രേരണാക്കുറ്റത്തിനുമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹോദരി ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.