റിസര്‍വ് ബാങ്കില്‍ നേരിട്ട് ഇടപെടാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്കൊരുങ്ങിയതായി സൂചന

റിസര്വ് ബാങ്കില് നേരിട്ട് ഇടപെടാനുള്ള നീക്കങ്ങള് കേന്ദ്രസര്ക്കാര് സജീവമാക്കുന്നു. പൊതുജന താല്പര്യമുള്ള വിഷയങ്ങളില് കേന്ദ്രത്തിന് നേരിട്ട് നിര്ദേശങ്ങള് നല്കാന് കഴിയുന്ന റിസര്വ് ബാങ്ക് ആക്ടിലെ സെക്ഷന് 7 നടപ്പാക്കാന് കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് സൂചന. ആര്ബിഐയുടെ അധികാരത്തില് കൈകടത്താനുള്ള ഈ ശ്രമത്തില് കേന്ദ്ര സര്ക്കാരും റിസര്വ് ബാങ്ക് ഗവര്ണര് ഊര്ജിത് പട്ടേലുമായി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്ട്ടുകള്. കേന്ദ്ര ഇടപെടലിനെത്തുടര്ന്ന് ഗവര്ണര് ഊര്ജിത് പട്ടേല് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
 | 

റിസര്‍വ് ബാങ്കില്‍ നേരിട്ട് ഇടപെടാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്കൊരുങ്ങിയതായി സൂചന

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ നേരിട്ട് ഇടപെടാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കുന്നു. പൊതുജന താല്‍പര്യമുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് സൂചന. ആര്‍ബിഐയുടെ അധികാരത്തില്‍ കൈകടത്താനുള്ള ഈ ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.

ആര്‍ബിഐ ചട്ടം സെക്ഷന്‍ 7 പ്രകാരം മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ നിലവിലുള്ള കര്‍ശനമായ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ധനകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ രണ്ടു കത്തുകളാണ് റിസര്‍വ് ബാങ്കിന് കൈമാറിയത്. ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കൈകടത്തുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളെ ‘സ്വതന്ത്രമായി വിഹരിയ്ക്കാന്‍ അനുവദിച്ച് മിണ്ടാതിരുന്ന’ ആര്‍ബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ആര്‍ബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ മറുപടിയും നല്‍കിയതോടെയാണ് അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നത്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. തര്‍ക്കത്തിന് അടിയന്തരമായി പരിഹാരം കാണാനാണ് ശ്രമം.