2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ

നോട്ട് നിരോധനത്തിനു ശേഷം അവതരിപ്പിച്ച 2000 രൂപ നോട്ടുകള് റിസര്വ് ബാങ്ക് പിന്വലിക്കാന് സാധ്യതയുണ്ടെന്ന് എസ്ബിഐ റിപ്പോര്ട്ട്. 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കുകയോ ഇവയില് ഒരു ഭാഗം പിന്വലിക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്ട്ട്. എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.
 | 

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ

നോട്ട് നിരോധനത്തിനു ശേഷം അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കുകയോ ഇവയില്‍ ഒരു ഭാഗം പിന്‍വലിക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.

ലോക്‌സഭയില്‍ ധനമന്ത്രാലയം സമര്‍പ്പിച്ച രേഖളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 7,30,800 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 3,50,100 കോടി മൂല്യമുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ മാര്‍ച്ച് വരെ വിപണിയില്‍ എത്തിയിട്ടുണ്ട്.

1696 കോടി 500 രൂപ നോട്ടുകളും 365.4 കോടി 2000 രൂപ നോട്ടുകളും ഡിസംബര്‍ വരെ അച്ചടിച്ചിട്ടുണ്ട്. ഇവയുടെ മൂല്യം 15,78,700 കോടി രൂപ വരും.