പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസറ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കും; മുന്നറിയിപ്പുമായി മേനക ഗാന്ധി

പ്രവാസി വിവാഹങ്ങള് 48 മണിക്കൂറിനകം രജിസ്റ്റര് ചെയ്തില്ലെങ്കില് പാസ്പോര്ട്ടും വിസയും റദ്ദാക്കുമെന്ന് കേന്ദ്ര സര്ക്കാര്. വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് ജൂണ് രണ്ടാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി ഡല്ഹിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
 | 

പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസറ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കും; മുന്നറിയിപ്പുമായി മേനക ഗാന്ധി

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ രണ്ടാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ചതിന് ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് തിരികെ പോകുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതോടെയാണ് കേന്ദ്രം പുതിയ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. പുതിയ നിയമം നിലവില്‍ വന്നാല്‍ പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവും.

ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സമീപകാലത്തായി ആറ് ലുക്ക് ഔട്ട് നോട്ടീസുകളാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മേനക ഗാന്ധി അറിയിച്ചു.