വാട്‌സാപ്പ് മെസേജ് ഫോര്‍വേര്‍ഡിംഗില്‍ നിയന്ത്രണം; നടപടി വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍
വാട്സാപ്പില് മെസേജ് ഫോര്വേര്ഡിംഗില് കര്ശന നിയന്ത്രണങ്ങള് വരുത്തുന്നു. ഇനി മുതല് അഞ്ചില് കൂടുതല് പേരിലേക്ക് സന്ദേശങ്ങള് ഒരേ സമയം ഫോര്വേര്ഡ് ചെയ്യാന് കഴിയില്ല. പരീക്ഷണാടിസ്ഥാനത്തില് ഇന്ത്യയില് നടപ്പാക്കുന്ന ഇത് പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
Jul 20, 2018, 11:45 IST
| ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ മെസേജ് ഫോര്വേര്ഡിംഗില് കര്ശന നിയന്ത്രണങ്ങള് വരുത്തുന്നു. ഇനി മുതല് അഞ്ചില് കൂടുതല് പേരിലേക്ക് സന്ദേശങ്ങള് ഒരേ സമയം ഫോര്വേര്ഡ് ചെയ്യാന് കഴിയില്ല. പരീക്ഷണാടിസ്ഥാനത്തില് ഇന്ത്യയില് നടപ്പാക്കുന്ന ഇത് പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
കൂട്ട ഫോര്‍വേര്‍ഡിംഗില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും വിവരമുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാ കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചാരണങ്ങള്‍ തടയാനും തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാനും നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയിസ്ബുക്കും വ്യക്തമാക്കിയിരുന്നു.