ഇന്ത്യ-റഷ്യ മിസൈല്‍ ഇടപാടിലും റിലയന്‍സ് ഡിഫന്‍സിന് പങ്കാളിത്തം; വിവരങ്ങള്‍ പുറത്ത്

റഫേല് യുദ്ധവിമാനത്തിന്റെ നിര്മാണത്തിനു പുറമേ മിസൈല് ഇടപാടിലും റിലയന്സ് ഡിഫന്സിന് പങ്കാളിത്തം. എസ്-400 മിസൈല് കരാറിലാണ് അനില് അംബാനിയുടെ റിലയന്സ് ഡിഫന്സിന് ഓഫ്സെറ്റ് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. 600 കോടിയുടെ ഈ കരാറില് റഷ്യന് കമ്പനിയായ അല്മാസ് ആന്റെയും റിലയന്സ് ഡിഫന്സും ഒപ്പു വെച്ചത് 2015ല് പ്രധാനമന്ത്രിയുടെ റഷ്യന് സന്ദര്ശന വേളയിലായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.
 | 

ഇന്ത്യ-റഷ്യ മിസൈല്‍ ഇടപാടിലും റിലയന്‍സ് ഡിഫന്‍സിന് പങ്കാളിത്തം; വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിനു പുറമേ മിസൈല്‍ ഇടപാടിലും റിലയന്‍സ് ഡിഫന്‍സിന് പങ്കാളിത്തം. എസ്-400 മിസൈല്‍ കരാറിലാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഓഫ്‌സെറ്റ് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. 600 കോടിയുടെ ഈ കരാറില്‍ റഷ്യന്‍ കമ്പനിയായ അല്‍മാസ് ആന്റെയും റിലയന്‍സ് ഡിഫന്‍സും ഒപ്പു വെച്ചത് 2015ല്‍ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശന വേളയിലായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിസൈല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള കരാറിലാണ് ഒപ്പുവെച്ചത്. ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന റോബോറോണ്‍ എക്സ്പോര്‍ട്ടിന്റെ ഉപകമ്പനിയാണ് അല്‍മാസ് ആന്റെ. ഇന്ത്യയ്ക്ക് വേണ്ടി റിലയന്‍സ് ഡിഫന്‍സും, അല്‍മാസ് ആന്റെയും സംയുക്തമായി മിസൈല്‍ നിര്‍മിക്കുമെന്ന് 2015 ഡിസംബറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഇന്നലെയാണ് റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ വേധ സംവിധാനമായ എസ്-400 വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പുവെച്ചത്. 500 കോടി ഡോളറോളം മുടക്കി അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറൊപ്പിട്ടത്. അമേരിക്കയുടെ ഉപരോധ ഭീഷണി വകവെയ്ക്കാതെയായിരുന്നു ഇന്ത്യ റഷ്യയുമായി കരാറിലെത്തിയത്.