എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍; രാജിക്കത്ത് നേരില്‍ നല്‍കണം

കര്ണാടക എംഎല്എമാരുടെ രാജി ക്രമപ്രകാരമല്ലെന്ന് സ്പീക്കര് കെ.ആര്.രമേഷ് കുമാര്
 | 
എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍; രാജിക്കത്ത് നേരില്‍ നല്‍കണം

ബംഗളൂരു: കര്‍ണാടക എംഎല്‍എമാരുടെ രാജി ക്രമപ്രകാരമല്ലെന്ന് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍. 13 എംഎല്‍എമാരുടെ് രാജിക്കത്തുകളാണ് ലഭിച്ചത്. ഇവരില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതുവരെ 16 വിമത എംഎല്‍എമാരും രണ്ട് സ്വതന്ത്രരും രാജി നല്‍കിയിട്ടുണ്ട്. വിമത എംഎല്‍എമാര്‍ ആരും തന്നെ കണ്ടിട്ടില്ലെന്നും അവരോട് നേരിട്ടു വരാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് താന്‍ എഴുതിയിട്ടുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ അതൃപ്തിയെത്തുടര്‍ന്ന് 16 വിമത എംഎല്‍എമാരും രണ്ട് സ്വതന്ത്ര എംഎല്‍എമാരും ഇതുവരെ രാജിവെച്ചിട്ടുണ്ട്. വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയൊഴികെയുള്ളവര്‍ കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.