മുന്‍ ബീഹാര്‍ ഐ.ജിയുടെ മകള്‍ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു

മുന് ബീഹാര് ഐ.ജിയുടെ മകള് വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു. മുന് ഐജി ഉമാ ശങ്കര് സുധാന്ഷുവിന്റെ മകളാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറായിരുന്ന പെണ്കുട്ടി പാട്നയിലെ ഫ്ളാറ്റിന് മുകളില് നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ജില്ലാ മജിസ്ട്രേട്ടായ യുവാവുമായി തിങ്കളാഴ്ച്ച വിവാഹം നടക്കാനിരിക്കെയുണ്ടായിരിക്കുന്ന ആത്മഹത്യയില് ദുരൂഹതയുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
 | 
മുന്‍ ബീഹാര്‍ ഐ.ജിയുടെ മകള്‍ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു

പാട്ന: മുന്‍ ബീഹാര്‍ ഐ.ജിയുടെ മകള്‍ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തു. മുന്‍ ഐജി ഉമാ ശങ്കര്‍ സുധാന്‍ഷുവിന്റെ മകളാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറായിരുന്ന പെണ്‍കുട്ടി പാട്‌നയിലെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ജില്ലാ മജിസ്ട്രേട്ടായ യുവാവുമായി തിങ്കളാഴ്ച്ച വിവാഹം നടക്കാനിരിക്കെയുണ്ടായിരിക്കുന്ന ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ കൃത്യമായ വിവരങ്ങള്‍ നല്‍കാനാവു എന്ന് പോലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഫ്‌ളാറ്റിന് മുന്നില്‍ യുവതി കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ജില്ലാ മജിസ്ട്രേട്ടായ യുവാവുമായി തിങ്കളാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ ഫോണ്‍ കണ്ടെടുത്തതായും ഇത് പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.