സര്‍ക്കാരിനൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ രാജിവെക്കുക!; ഉര്‍ജിത് പട്ടേലിന് സംഘ്പരിവാര്‍ മുന്നറിയിപ്പ്

റിസര്വ് ബാങ്ക് ഗവര്ണര് ഉര്ജിത് പട്ടേലിന് മുന്നറിയിപ്പുമായി സംഘ്പരിവാര് സംഘടനകളിലൊന്നായ ദേശി ജാഗരണ് മഞ്ച്. കേന്ദ്ര സര്ക്കാര് പദ്ധതികളുമായി യോജിച്ച് പോകാന് കഴിയില്ലെങ്കില് രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്ന് സ്വദേശി ജാഗരണ് മഞ്ച് മേധാവി അശ്വനി മഹാജന് പറഞ്ഞു. കേന്ദ്ര സര്ക്കാരുമായി അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില് റിസര്വ് ബാങ്ക് ഗവര്ണര് സ്ഥാനം ഉര്ജിത് പട്ടേല് രാജിവെക്കുമെന്ന് വാര്ത്തകള് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി അശ്വനി മഹാജന് രംഗത്ത് വന്നിരിക്കുന്നത്.
 | 

സര്‍ക്കാരിനൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ രാജിവെക്കുക!; ഉര്‍ജിത് പട്ടേലിന് സംഘ്പരിവാര്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് മുന്നറിയിപ്പുമായി സംഘ്പരിവാര്‍ സംഘടനകളിലൊന്നായ ദേശി ജാഗരണ്‍ മഞ്ച്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി യോജിച്ച് പോകാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് മേധാവി അശ്വനി മഹാജന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി അശ്വനി മഹാജന്‍ രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാലാണ് ഉര്‍ജിത് പട്ടേല്‍ രാജിവെക്കാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്രത്തിന്റെ പ്രതികൂട്ടിലാക്കി ഉര്‍ജിത് രാജിവെച്ചാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതകള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നതില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ഉര്‍ജിത് പട്ടേല്‍ തടയണം. അച്ചടക്കം പാലിക്കാന്‍ കഴിയയില്ലെങ്കില്‍ രാജിവെക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും അശ്വനി മഹാജന്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തെ മറികടക്കുന്നതിന്റെ ഭാഗമാണ് സ്വദേശി ജാഗരണിന്റെ വിമര്‍ശനം. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ധനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിവര്‍ക്കെതിരെയും സ്വദേശി ജാഗരണ്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ വൈദഗദ്ധ്യം നേടിയവരാണ് ഇവരെല്ലാവരും. കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെ ഇവരുള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉര്‍ജിത് പട്ടേലിന് പകരക്കാരനെ കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും അശ്വനി മഹാജന്‍ വ്യക്തമാക്കി.