കൈരാനയില്‍ ബിജെപിക്ക് തിരിച്ചടി; യുപിയില്‍ യോഗി വിരുദ്ധ വികാരമെന്ന് പ്രതിപക്ഷം

യുപിയിലെ കൈരാനയില് ബിജെപിക്ക് വന് തിരിച്ചടി. ആര്.എല്.ഡി സ്ഥാനാര്ത്ഥി തബസും ഹസന്റെ ലീഡ് 26000 കടന്നു. പ്രതിപക്ഷ പാര്ട്ടികളായ കോണ്ഗ്രസ്, സമാജ് വാദ് പാര്ട്ടി, ബിഎസ്പി തുടങ്ങിയ പാര്ട്ടികളുടെ പിന്തുണയോടെയാണ് തബസും ഹസന് മത്സരിക്കുന്നത്. 2019 ലോക്സഭ ഇലക്ഷന് മുന്നിര്ത്തി പ്രതിപക്ഷ ഐക്യം കൊണ്ടുവരാനുള്ള കോണ്ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള് വിജയിക്കുന്നതായിട്ടാണ് ഇതോടെ വ്യക്തമാകുന്നത്.
 | 

കൈരാനയില്‍ ബിജെപിക്ക് തിരിച്ചടി; യുപിയില്‍ യോഗി വിരുദ്ധ വികാരമെന്ന് പ്രതിപക്ഷം

കൈരാന: യുപിയിലെ കൈരാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്റെ ലീഡ് 26000 കടന്നു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സമാജ് വാദ് പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിക്കുന്നത്. 2019 ലോക്‌സഭ ഇലക്ഷന്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യം കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ വിജയിക്കുന്നതായിട്ടാണ് ഇതോടെ വ്യക്തമാകുന്നത്.

ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിട്ടാണ് ബിജെപി പാളയം കണ്ടിരുന്നത്. അമിത് ഷായും യോഗി ആദിത്യനാഥും ശക്തമായ പ്രചാരണവുമായി ഇവിടെ രംഗത്തുണ്ടായിരുന്നു. ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മുന്നേറ്റം കാഴ്ച്ചവെച്ചിരുന്ന ബിജെപിക്ക് പിന്നീട് ഒരു ഘട്ടത്തിലും ലീഡ് പിടിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ തബസും ഹസന്‍ ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്. നൂര്‍പുറിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്നിലാണ് ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി 8000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. നൂര്‍പുരില്‍ ബിജെപി എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്.