റോഡില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ ടാര്‍ ചെയ്തു; പ്രതിഷേധത്തെ തുടര്‍ന്ന് ശരീരം നീക്കം ചെയ്തു

റോഡില് കിടന്നിരുന്ന നായയുടെ ശരീരത്തിലൂടെ ടാര് ചെയ്തു. നാട്ടുകാര് പ്രതിഷേധമുയര്ത്തിയപ്പോള് അധികൃതര് ശരീരം നീക്കം ചെയ്തു. ആഗ്രയിലെ ഫത്തേബാദ് റോഡില് ബുധനാഴ്ച രാവിലെയാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചത്. ടാര് ചെയ്യുന്ന സമയത്ത് ഇരുട്ടായിരുന്നുവെന്നും നായയെ കണ്ടില്ലെന്നുമാണ് കരാറുകാരന് നല്കിയ വിശദീകരണം.
 | 

റോഡില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ ടാര്‍ ചെയ്തു; പ്രതിഷേധത്തെ തുടര്‍ന്ന് ശരീരം നീക്കം ചെയ്തു

ആഗ്ര: റോഡില്‍ കിടന്നിരുന്ന നായയുടെ ശരീരത്തിലൂടെ ടാര്‍ ചെയ്തു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അധികൃതര്‍ ശരീരം നീക്കം ചെയ്തു. ആഗ്രയിലെ ഫത്തേബാദ് റോഡില്‍ ബുധനാഴ്ച രാവിലെയാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചത്. ടാര്‍ ചെയ്യുന്ന സമയത്ത് ഇരുട്ടായിരുന്നുവെന്നും നായയെ കണ്ടില്ലെന്നുമാണ് കരാറുകാരന്‍ നല്‍കിയ വിശദീകരണം.

നായയൂടെ പുറം വഴി തിളച്ച ടാര്‍ ഒഴിച്ച ശേഷം മെറ്റലിട്ട് ഉറപ്പിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ നായ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ശരീരത്തില്‍ ടാര്‍ ഉറച്ചു പോയിരുന്നു. നായയുടെ ദയനീയാവസ്ഥ കണ്ട നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കരാറുകാരന്‍ നായായെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തിളച്ച ടാര്‍ ശരീരത്തില്‍ പതിച്ചതോടെ നായയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇത്രയും ക്രൂരത കാണിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റായ ഗോവിന്ദ പരാശറാണ് പി.ഡബ്ല്യു.ഡിയ്ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നിര്‍മ്മാണ കമ്പനിക്ക് പി.ഡബ്ല്യു.ഡി അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.