മൂത്തൂറ്റിന്റെ നാസിക് ശാഖയില്‍ വന്‍ കവര്‍ച്ച; മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു
മുഖംമൂടി ധരിച്ചെത്തിയ കവര്ച്ചാ സംഘത്തെ തടയാന് ശ്രമിക്കുന്നതിനിടയിലാണ് സാജു കൊല്ലപ്പെട്ടത്.
Jun 14, 2019, 18:23 IST
| മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ചയ്‌ക്കെത്തിയ സംഘം മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു. മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. സാജുവിനെ കൂടാതെ രണ്ട് ജീവനക്കാരെ കവര്‍ച്ചാ സംഘം ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്.
മുഖംമൂടി ധരിച്ചെത്തിയ കവര്ച്ചാ സംഘത്തെ തടയാന് ശ്രമിക്കുന്നതിനിടയിലാണ് സാജു കൊല്ലപ്പെട്ടത്. സ്ഥാപനത്തില്‍ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. കൊള്ളസംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടത്തിയവരെ ഉടന്‍ കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.