പ്രധാനമന്ത്രി 48 മാസങ്ങള്‍ക്കിടെ സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍; യാത്രകള്‍ക്ക് മാത്രമായി ചെലവഴിച്ചത് 355 കോടി രൂപ

നിരന്തരം വിദേശയാത്രകള് നടത്തി ഏറെ വിവാദങ്ങള് സൃഷ്ടിച്ചിട്ടുള്ള പ്രധാനമന്ത്രിമാരിലൊരാളാണ് നരേന്ദ്ര മോഡി. മോഡി പ്രധാനമന്ത്രിയായി ചുമതലേയേറ്റടുത്തതിന് ശേഷം നടത്തിയ വിദേശ യാത്രകള്ക്കായി ചെലവഴിച്ചത് 355 കോടി രൂപയാണ്. എന്നാല് ഇവയൊന്നും നയതന്ത്ര തലങ്ങളില് ഇന്ത്യയ്ക്ക് വലിയ സഹായങ്ങള് ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ പാര്ട്ടികള് ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം പണം ചെലവഴിച്ച് നടത്തിയ യാത്രകള് ജനങ്ങളുടെ നികുതിപ്പണത്തിന്റെ അനാവശ്യ ചെലവാണെന്നും പ്രതിപക്ഷം ആരോപിച്ചു.
 | 

പ്രധാനമന്ത്രി 48 മാസങ്ങള്‍ക്കിടെ സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍; യാത്രകള്‍ക്ക് മാത്രമായി ചെലവഴിച്ചത് 355 കോടി രൂപ

ന്യൂഡല്‍ഹി: നിരന്തരം വിദേശയാത്രകള്‍ നടത്തി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പ്രധാനമന്ത്രിമാരിലൊരാളാണ് നരേന്ദ്ര മോഡി. മോഡി പ്രധാനമന്ത്രിയായി ചുമതലേയേറ്റടുത്തതിന് ശേഷം നടത്തിയ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 355 കോടി രൂപയാണ്. എന്നാല്‍ ഇവയൊന്നും നയതന്ത്ര തലങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ സഹായങ്ങള്‍ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം പണം ചെലവഴിച്ച് നടത്തിയ യാത്രകള്‍ ജനങ്ങളുടെ നികുതിപ്പണത്തിന്റെ അനാവശ്യ ചെലവാണെന്നും പ്രതിപക്ഷം ആരോപിച്ചു.

വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളിലാണ് മോഡിയുടെ യാത്രകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കര്‍ണാടക സ്വദേശിയായ ഭീമപ്പ ഗദാദാണ് വിവരാവകാശ രേഖകള്‍ പുറത്തുവിട്ടത്. വിവാരവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് ഭീമപ്പ. പ്രധാനമന്ത്രിയായ ശേഷം 48 മാസങ്ങള്‍ക്കുള്ളില്‍ 50ലധികം രാജ്യങ്ങളിലേക്കായി 41 വിദേശയാത്രകളാണ് മോദി നടത്തിയത്. ഇതിനായി മൊത്തം ചെലവായതാകട്ടെ 355 കോടി രൂപയും. പ്രധാനമന്ത്രിയായ ശേഷം മോദി ആകെ വിദേശത്ത് ചിലവഴിച്ചത് 165 ദിവസങ്ങളാണ്.

മോഡി വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് രാജ്യത്തിനാവശ്യമായ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഏറ്റവും ചെലവേറിയത്. ഇവിടെ നടന്ന നയതന്ത്ര ചര്‍ച്ചകള്‍ വിജയമായിരുന്നില്ല. ഈ മൂന്ന് രാജ്യങ്ങളുടെ സന്ദര്‍ശന വേളയില്‍ ചെലവായത് 31.32 കോടി രൂപയാണ്. അവസാനമായി നടത്തിയ 12 യാത്രകളുടെ കണക്കുകള്‍ കൂടാതെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.