ചാണകത്തില്‍ നിന്ന് സോപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും! ആര്‍എസ്എസ് പിന്തുണയുള്ള സംരംഭത്തിന്റെ ഉല്‍പ്പനങ്ങള്‍ ഇനി ആമസോണിലും

ചാണകത്തില് നിന്ന് ഉദ്പാദിപ്പിക്കുന്ന സോപ്പും സൗന്ദര്യ വസ്തുക്കളും ഇനി ആമസോണിലും ലഭിക്കും. ഉത്തര്പ്രദേശിലെ മഥുരയില് ആര്എസ്എസ് പിന്തുണയോടെ പ്രവര്ത്തിക്കുന്ന ദീന് ദയാല് ധാം എന്ന സംരംഭത്തില് നിന്നുള്ള ഉല്പ്പന്നങ്ങളാണ് ഇ കൊമേഴ്സ് സൈറ്റില് ലഭ്യമാകുന്നത്. മോഡി, യോഗി കുര്ത്തകളും ഗോമൂത്രം ഉപയോഗിച്ചു നിര്മിക്കുന്ന ഉല്പ്പന്നങ്ങളുമാണ് ഈ കേന്ദ്രം വിപണിയിലെത്തിക്കുന്നത്.
 | 

ചാണകത്തില്‍ നിന്ന് സോപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും! ആര്‍എസ്എസ് പിന്തുണയുള്ള സംരംഭത്തിന്റെ ഉല്‍പ്പനങ്ങള്‍ ഇനി ആമസോണിലും

ആഗ്ര: ചാണകത്തില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന സോപ്പും സൗന്ദര്യ വസ്തുക്കളും ഇനി ആമസോണിലും ലഭിക്കും. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാം എന്ന സംരംഭത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഇ കൊമേഴ്‌സ് സൈറ്റില്‍ ലഭ്യമാകുന്നത്. മോഡി, യോഗി കുര്‍ത്തകളും ഗോമൂത്രം ഉപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുമാണ് ഈ കേന്ദ്രം വിപണിയിലെത്തിക്കുന്നത്.

10 രൂപ മുതല്‍ 230 രൂപ വരെയാണ് ഉല്‍പന്നങ്ങളുടെ വില. പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയ്ക്കു മുകളില്‍ വസ്ത്രങ്ങളും ഒരു ലഭക്ഷം രൂപയ്ക്കു മുകളിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഇപ്പോള്‍ ഇവിടെനിന്ന് വിറ്റഴിയുന്നുണ്ടത്രേ. ഗോശാല ഫാര്‍മസിയില്‍ ഉദ്പാദിപ്പിക്കുന്ന പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള കാമധേനു മധുനാശക്, സന്ധിവാതത്തിനുള്ള ശൂല്‍ഹാര്‍ ഓയില്‍, ടൂത്ത് പെയിസ്റ്റ്, ഫെയിസ്പാക്ക് തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് ആമസോണിലൂടെ എത്തുന്നത്.