ശബരിമല വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയെന്ന് ആര്‍എസ്എസ്

ശബരിമല വിധിയില് സുപ്രീം കോടതിക്കെതിരെ ആര്എസ്എസ് തലവന് മോഹന് ഭഗവത്. ശബരിമലയില് യുവതികള്ക്ക് പ്രവേശനം അനുവദിക്കുന്ന വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് പ്രഖ്യാപിച്ചതെന്ന് മോഹന് ഭഗവത് പറഞ്ഞു. പ്രയാഗ് രാജില് കുംഭമേളയോടനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച ധരം സന്സദിലാണ് സുപ്രീം കോടതിക്കെതിരെ ആര്എസ്എസ് തലവന് രംഗത്തെത്തിയത്.
 | 
ശബരിമല വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയെന്ന് ആര്‍എസ്എസ്

പ്രയാഗ് രാജ്: ശബരിമല വിധിയില്‍ സുപ്രീം കോടതിക്കെതിരെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് പ്രഖ്യാപിച്ചതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. പ്രയാഗ് രാജില്‍ കുംഭമേളയോടനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച ധരം സന്‍സദിലാണ് സുപ്രീം കോടതിക്കെതിരെ ആര്‍എസ്എസ് തലവന്‍ രംഗത്തെത്തിയത്.

ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോകാമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അവരെ തടഞ്ഞാല്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഭക്തരായ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ തയ്യാറായില്ല. അപ്പോള്‍ ശ്രീലങ്കയില്‍ നിന്ന് ഒരു സ്ത്രീയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ ശബരിമല ദര്‍ശനം നടത്തിച്ചുവെന്ന് ഭഗവത് പറഞ്ഞു.

വിധി നടപ്പായാല്‍ കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വേദനിക്കപ്പെടുമെന്ന് സുപ്രീംകോടതി ഓര്‍മ്മിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത സംഘടനയായിരുന്നു ആര്‍എസ്എസ്.