നിരോധിക്കപ്പെട്ട നോട്ടുകള്‍ ഏറ്റവും കൂടുതല്‍ മാറിയെടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍!

2016ല് നിരോധിക്കപ്പെട്ടതിനു ശേഷം 500, 1000 രൂപ നോട്ടുകള് ഏറ്റവുമധികം നിക്ഷേപിക്കപ്പെട്ടത് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില് 745.59 കോടിയുടെ നിക്ഷേപമാണ് നിരോധിക്കപ്പെട്ട നോട്ടുകളിലുണ്ടായത്. നോട്ടുകള് നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച് വെറും അഞ്ച് ദിവസങ്ങള്ക്കുള്ളിലാണ് ഇത്രയും വലിയ നിക്ഷേപമുണ്ടായിരിക്കുന്നതെന്നും വിവരാവകാശ രേഖകള് വ്യക്തമാക്കുന്നു.
 | 

നിരോധിക്കപ്പെട്ട നോട്ടുകള്‍ ഏറ്റവും കൂടുതല്‍ മാറിയെടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍!

2016ല്‍ നിരോധിക്കപ്പെട്ടതിനു ശേഷം 500, 1000 രൂപ നോട്ടുകള്‍ ഏറ്റവുമധികം നിക്ഷേപിക്കപ്പെട്ടത് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 745.59 കോടിയുടെ നിക്ഷേപമാണ് നിരോധിക്കപ്പെട്ട നോട്ടുകളിലുണ്ടായത്. നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച് വെറും അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയ നിക്ഷേപമുണ്ടായിരിക്കുന്നതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

2016 നവംബര്‍ 8നാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നവംബര്‍ 14 മുതല്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിച്ചേക്കുമെന്നായിരുന്നു വിശദീകരണം. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് അമിത് ഷാ വര്‍ഷങ്ങളായി ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനത്ത് തുടരുകയാണ്. 2000ല്‍ അമിത് ഷാ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

നിരോധിക്കപ്പെട്ട നോട്ടുകളില്‍ വന്‍ നിക്ഷേപം ലഭിച്ച സഹകരണ ബാങ്കുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കിനാണ്. ഗുജറാത്തില്‍ വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായ ജയേഷ്ഭായി വിത്തല്‍ഭായി റദാദിയയാണ് ഈ ബാങ്കിന്റെ ചെയര്‍മാന്‍. 693.19 കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകളില്‍ ഇവിടെ ലഭിച്ചത്. മനോരഞ്ജന്‍ എസ്.റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ഈ രേഖകള്‍ ലഭിച്ചത്.