രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍; പ്രവാസികള്‍ക്ക് നേട്ടമുണ്ടാകും

രൂപയുടെ മൂല്യത്തില് റെക്കോര്ഡ് തകര്ച്ച. ഡോളര്, ദിര്ഹം, ദിനാര്, പൗണ്ട്, റിയാല് തുടങ്ങിയവയുമായുള്ള വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയ നിരക്കിലാണ് ഏറ്റവും കൂടുതല് തകര്ച്ച ഉണ്ടായിരിക്കുന്നത്. 69.10 രൂപയാണ് ഇന്ന് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ ഡോളര് വിനിമയ നിരക്കാണിത്. രാജ്യത്തെ സാമ്പത്തിക അടിത്തറ നോട്ട് നിരോധനത്തിന് ശേഷം തകര്ന്നതായി നേരത്തെ സാമ്പത്തിക വിദഗ്ദ്ധര് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യത്തകര്ച്ച.
 | 

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍; പ്രവാസികള്‍ക്ക് നേട്ടമുണ്ടാകും

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളര്‍, ദിര്‍ഹം, ദിനാര്‍, പൗണ്ട്, റിയാല്‍ തുടങ്ങിയവയുമായുള്ള വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയ നിരക്കിലാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നത്. 69.10 രൂപയാണ് ഇന്ന് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ ഡോളര്‍ വിനിമയ നിരക്കാണിത്. രാജ്യത്തെ സാമ്പത്തിക അടിത്തറ നോട്ട് നിരോധനത്തിന് ശേഷം തകര്‍ന്നതായി നേരത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യത്തകര്‍ച്ച.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഗണ്യമായി വര്‍ദ്ധിച്ചതും മുല്യത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് ക്രൂഡോയില്‍ വില വര്‍ദ്ധിച്ചത്. നേരത്തെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് ഇന്ത്യയോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഇതിന് മുന്‍പ് ഏറ്റവും കുറവ് വിനിമയ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2013ലാണ്. അന്ന് 68.80 രൂപയായിരുന്നു ഡോളറിന്റെ മൂല്യം. ക്രൂഡോയില്‍ വില വര്‍ദ്ധനവും വിനിമയ നിരക്കിലെ തകര്‍ച്ചയും ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു. അതേസമയം മൂല്യത്തകര്‍ച്ച പ്രവാസി നിക്ഷേപനിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.