40 കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് മാറ്റിയത് തുറന്ന ലോറിയില്‍; എസ്ബിഐ വിവാദത്തില്‍

തുറന്ന ലോറിയില് കോടിക്കണക്കിന് രൂപയുടെ നോട്ടുകള് കൊണ്ടുപോയ സംഭവത്തില് എസ്ബിഐ വിവാദത്തില്. എസ്ബിഐയുടെ സ്പോണ്സേര്ഡ് ബാങ്കായ ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്കിലേക്ക് 40 കോടി രൂപയുടെ നോട്ടുകള് കൊണ്ടുപോയ സംഭവമാണ് വിവാദമായത്. തെലങ്കാനയിലെ നല്ഗോണ്ടയിലെ ശാഖയില് നിന്നാണ് സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതെ പണം കൈമാറിയിരിക്കുന്നത്. സംഭവം വിവാദമായതോടെ അകമ്പടി പോയ കോണ്സ്റ്റബിള്മാരോട് വിശദീകരണം നല്കാന് ടൗണ് സര്ക്കിള് ഇന്സ്പെക്ടര് നിര്ദേശം നല്കിയിട്ടുണ്ട്.
 | 

40 കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് മാറ്റിയത് തുറന്ന ലോറിയില്‍; എസ്ബിഐ വിവാദത്തില്‍

നല്‍ഗോണ്ട: തുറന്ന ലോറിയില്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ കൊണ്ടുപോയ സംഭവത്തില്‍ എസ്ബിഐ വിവാദത്തില്‍. എസ്ബിഐയുടെ സ്പോണ്‍സേര്‍ഡ് ബാങ്കായ ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്കിലേക്ക് 40 കോടി രൂപയുടെ നോട്ടുകള്‍ കൊണ്ടുപോയ സംഭവമാണ് വിവാദമായത്. തെലങ്കാനയിലെ നല്‍ഗോണ്ടയിലെ ശാഖയില്‍ നിന്നാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണം കൈമാറിയിരിക്കുന്നത്. സംഭവം വിവാദമായതോടെ അകമ്പടി പോയ കോണ്‍സ്റ്റബിള്‍മാരോട് വിശദീകരണം നല്‍കാന്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബാങ്കിലേക്ക് അങ്ങനെയൊരു വാഹനം വന്നിട്ടില്ലെന്ന് ഗ്രാമീണ വികാസ് ബാങ്ക് മാനേജര്‍ ബി.മധു പറയുന്നു. പണം ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉത്തരവാദമില്ലാത്ത് നടപടിയാണ് എസ്ബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പണം കയറ്റി അയച്ചതെന്ന് എസ്ബിഐ ചീഫ് മാനേജര്‍ ബി.പി. ശിവകുമാര്‍ പ്രതികരിച്ചു. മൂന്നു കോണ്‍സ്റ്റബിള്‍മാരും വാഹനത്തിനു പിന്നാലെ സെക്യൂരിറ്റിയായി ഉണ്ടായിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.