ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് നാളെ അറിയാം
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്ജികളും റിട്ടുകളും എന്ന് പരിഗണിക്കണമെന്ന് നാളെ അറിയാം. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും പൂജാ അവധിക്ക് ശേഷം ഒരു തിയതി പ്രഖ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്ഗണനാ ക്രമത്തില് റിവ്യൂ ഹര്ജികള് ക്രമപ്പെടുത്തിയ ശേഷമായിരിക്കും വാദം കേള്‍ക്കുക.
19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്. ഇതിനു പുറമേ നിരവധി റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്ച ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അഭിഭാഷകനായ മാത്യു നെടുമ്പാറ വിഷയം അവതരിപ്പിച്ചിരുന്നു. നിരവധി റിട്ടുകള്‍ പുതിയതായി സമര്‍പ്പിക്കപ്പെട്ടതായും. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച്ച കേസ് എപ്പോള്‍ പരിഗണിക്കാമെന്ന കാര്യം വ്യക്തമാക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പൂജാ അവധിക്ക് മുന്‍പ് ഹര്‍ജി പരിഗണിക്കേണ്ട കാര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനഃപരിശോധനാ ഹര്‍ജികള്‍ വേഗം പരിഗണിക്കാനാണ് സാധ്യത. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
There are 19 review petitions pending before the Supreme Court in connection with the #SabarimalaTemple. https://t.co/5HC2R8tzkh
— ANI (@ANI) October 22, 2018