ശബരിമല; റിട്ട് ഹര്‍ജികള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം പരിഗണിക്കും

ശബരിമല റിട്ട് ഹര്ജികള് പരിഗണിക്കുന്നത് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് റിട്ടുകള് പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല വിധിക്കെതിരെ സമര്പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്ജികള് പരിഗണിച്ച ശേഷം റിട്ടുകള് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നാല് റിട്ടുകളാണ് വിഷയത്തില് ഫയല് ചെയ്തിരിക്കുന്നത്.
 | 
ശബരിമല; റിട്ട് ഹര്‍ജികള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് റിട്ടുകള്‍ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ടുകള്‍ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നാല് റിട്ടുകളാണ് വിഷയത്തില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് മൂന്ന് മണിക്കു ശേഷമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംബറില്‍ വെച്ചായിരിക്കും ഇത് പരിഗണിക്കുക. 49 റിവ്യൂ ഹര്‍ജികളാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിധിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയത്.