ശബരിമല വിധിയില്‍ പിഴവുണ്ടെന്ന് എന്‍.എസ്.എസ്; ചീഫ് ജസ്റ്റിസിന്റെ തീരുമാനം നിര്‍ണായകമാവും, വാദം തുടരുന്നു

ശബരിമല യുവതീ പ്രവേശന വിധിയില് സുപ്രീം കോടതിക്ക് പിഴച്ചതായി എന്.എസ്.എസ്. എന്എസ്എസിന് വേണ്ടി ഹാജരായ അഭിഭാഷകനായ കെ പരാശരനാണ് വിധിയില് പിഴവുള്ളതായി ചൂണ്ടിക്കാണിച്ചത്. 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ദാക്കിയത് ഗുരുതര പിഴവാണെന്ന് പരാശരന് വാദിച്ചു. വിവേചനം ഒഴിവാക്കാനുള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള് തുറന്ന് കൊടുക്കാനാകില്ല. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള് തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില് കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്നും പരാശരന് വ്യക്തമാക്കി.
 | 
ശബരിമല വിധിയില്‍ പിഴവുണ്ടെന്ന് എന്‍.എസ്.എസ്; ചീഫ് ജസ്റ്റിസിന്റെ തീരുമാനം നിര്‍ണായകമാവും, വാദം തുടരുന്നു

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിയില്‍ സുപ്രീം കോടതിക്ക് പിഴച്ചതായി എന്‍.എസ്.എസ്. എന്‍എസ്എസിന് വേണ്ടി ഹാജരായ അഭിഭാഷകനായ കെ പരാശരനാണ് വിധിയില്‍ പിഴവുള്ളതായി ചൂണ്ടിക്കാണിച്ചത്. 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ദാക്കിയത് ഗുരുതര പിഴവാണെന്ന് പരാശരന്‍ വാദിച്ചു. വിവേചനം ഒഴിവാക്കാനുള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ല. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്നും പരാശരന്‍ വ്യക്തമാക്കി.

ആരാണ് ആദ്യം വാദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസിന് വേണ്ടി ഹാജരായ അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. പല പ്രധാനപ്പെട്ട വിഷയങ്ങളും പരിഗണിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്ന് പാരശരന്‍ കോടതിയില്‍ വാദിച്ചു. ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന എന്‍എസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും നരിമാന്‍ വ്യക്തമാക്കി.

ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അത് പ്രായത്തിന്റെ പേരിലാണെന്നും അതുകൊണ്ട് തൊട്ടുകൂടായ്മയുടെ ഗണത്തില്‍ ഇക്കാര്യം ഉള്‍പ്പെടില്ലെന്നും പരാശരന്‍ വാദിച്ചു. എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മഹല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇന്ദു മല്‍ഹോത്രയും പുതിയ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയിയും ഒഴികെ എല്ലാവരും യുവതീ പ്രവേശനത്തെ ഭരണഘടനാ അവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ തീരുമാനം നിര്‍ണായകമാവും. ഏതാണ്ട് 65 ഓളം ഹര്‍ജികളും 5 അപേക്ഷകളുമാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ല.