ഗുജറാത്തിലെ തടവുകാര്‍ ഇനി ജേര്‍ണലിസവും പഠിക്കും; പദ്ധതിയുമായി നവജീവന്‍ ട്രസ്റ്റ്

ഗുജറാത്തിലെ സബര്മതി ജയിലില് ശിക്ഷയനുഭവിക്കുന്നവര് ഇനി ജേര്ണലിസവും പഠിക്കും. മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന് ട്രസ്റ്റാണ് ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജേര്ണലിസം, പ്രൂഫ് റീഡിംഗ് കോഴ്സുകളാണ് തടവുകാര്ക്കായി തയ്യാറാക്കുന്നത്.
 | 

ഗുജറാത്തിലെ തടവുകാര്‍ ഇനി ജേര്‍ണലിസവും പഠിക്കും; പദ്ധതിയുമായി നവജീവന്‍ ട്രസ്റ്റ്

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി ജയിലില്‍ ശിക്ഷയനുഭവിക്കുന്നവര്‍ ഇനി ജേര്‍ണലിസവും പഠിക്കും. മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റാണ് ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജേര്‍ണലിസം, പ്രൂഫ് റീഡിംഗ് കോഴ്‌സുകളാണ് തടവുകാര്‍ക്കായി തയ്യാറാക്കുന്നത്.

ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒക്ടോബര്‍ 15ന് ക്ലാസുകള്‍ തുടങ്ങും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കോഴ്‌സ് ജയിലില്‍ തുടങ്ങുന്നതെന്നും ദേശായി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്സ് തുടങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സബര്‍മതി ജയിലില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ആദ്യബാച്ചിലേക്ക് 20 തടവുകാരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

കോഴ്സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. മാധ്യമ രംഗത്തെ പ്രമുഖരാവും ക്ലാസെടുക്കുക. ഒരാഴ്ചയില്‍ മൂന്ന് ദിവസമാകും കോഴ്സ്.