ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഒരു മാസത്തെ ശമ്പളവും നല്‍കിയില്ല; ജീവനക്കാരന്‍ ബോസിനെ കുത്തിക്കൊന്നു

ഒരു മാസത്തെ ശമ്പളം നിഷേധിച്ച് ജോലിയില് നിന്ന് പിരിച്ചുവിട്ട ബോസിനെ തൊഴിലാളി കുത്തിക്കൊന്നു.
 | 
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഒരു മാസത്തെ ശമ്പളവും നല്‍കിയില്ല; ജീവനക്കാരന്‍ ബോസിനെ കുത്തിക്കൊന്നു

മുംബൈ: ഒരു മാസത്തെ ശമ്പളം നിഷേധിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ബോസിനെ തൊഴിലാളി കുത്തിക്കൊന്നു. ഞായറാഴ്ച മുംബൈയിലാണ് സംഭവമുണ്ടായത്. മായങ്ക് മണ്ടോത് എന്ന 28കാരനാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ജീവനക്കാരനായിരുന്ന ഗണേഷ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മായങ്ക് നടത്തിയിരുന്ന കോച്ചിംഗ് സെന്ററില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗണേഷ് ജോലിക്ക് കയറിയത്.

സെപ്റ്റംബര്‍ 18ന് ഇയാളെ പിരിച്ചുവിട്ടു. ഞായറാഴ്ച വൈകുന്നേരം 6.30ന് കോച്ചിംഗ് സെന്ററിലെത്തിയ ഗണേഷും മായങ്കുമായി വാക്കുതര്‍ക്കമുണ്ടാകുകയും വഴക്കിനിടെ മായങ്കിന്റെ കഴുത്തില്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് ഗണേഷ് കുത്തുകയുമായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘട്ടനത്തിനിടെ ഗണേഷിനും പരിക്കേറ്റിട്ടുണ്ട്.

പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഗണേഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.