‘കേന്ദ്രസര്‍ക്കാര്‍ നീതി നിഷേധിച്ചു’; അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവെച്ചു

കേന്ദ്ര സര്ക്കാര് നിതീ നിഷേധിച്ച് എന്ന് ആരോപിച്ച് മുന് സി.ബി.ഐ ഡയറക്ടര് അലോക് വര്മ്മ സര്വീസില് നിന്ന് രാജിവെച്ചു. സിബിഐ ഡയറക്ടര് സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്മ്മയെ ഫയര് സര്വീസസ് ഡയറക്ടര് ജനറലായി നിയമിച്ചിരുന്നു. എന്നാല് ഈ സ്ഥാനം ഏറ്റെടുക്കാന് തയ്യാറെല്ലന്ന് അദ്ദേഹം അറിയിച്ചു. തനിക്കെതിരെ കേന്ദ്ര സര്ക്കാര് നടപടിയെടുത്തിരിക്കുന്നത്. തെറ്റായ ആരോപണങ്ങളുടെ പുറത്താണ്. ഇത് അംഗീകരിക്കാന് കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
 | 
‘കേന്ദ്രസര്‍ക്കാര്‍ നീതി നിഷേധിച്ചു’; അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിതീ നിഷേധിച്ച് എന്ന് ആരോപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മ്മയെ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെല്ലന്ന് അദ്ദേഹം അറിയിച്ചു. തനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. തെറ്റായ ആരോപണങ്ങളുടെ പുറത്താണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചിരിക്കയാണ്. എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്നും വര്‍മ ആരോപിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായി മൂന്നംഗ സമിതിയാണ് അലോക് വര്‍മ്മയെ സിബിഐ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിര്‍ദേശിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചീഫ് ജസ്റ്റിസിനു പകരക്കാരനായി സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി എ.കെ.സിക്രിയുമാണ് യോഗത്തില്‍ പങ്കെടുത്തത്. അലോക് വര്‍മ്മയെ മാറ്റുന്ന കാര്യത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല.

രാജി വിവരം അറിയിച്ച് അലോക് വര്‍മ്മ പേഴ്സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ അലോക് വര്‍മ്മയുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ നാഗേശ്വര്‍ റാവു റദ്ദാക്കിയിരുന്നു. ആലോക് വര്‍മയ്‌ക്കെതിരെയുള്ള പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഉന്നതാധികാര സമിതി തീരുമാനമെടുത്തിരിക്കുന്നത്.