നോട്ട് നിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നുവെന്ന് കമല്‍ഹാസന്‍; തെറ്റ് തിരുത്തിയാല്‍ മോഡിക്ക് സല്യൂട്ട് നല്‍കും

നോട്ട് നിരോധനത്തെ അനുകൂലിച്ചതില് ഖേദിക്കുന്നതായി കമല് ഹാസന്. പ്രധാനമന്ത്രി തെറ്റ് അംഗീകരിക്കുകയാണെങ്കില് വീണ്ടും ഒരു സല്യൂട്ട് കൂടി നല്കാന് തയ്യാറാണെന്നും ഉലകനായകന് പറഞ്ഞു. തമിഴ് മാസികയായ വികടനില് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കമല്ഹാസന്റെ ഏറ്റുപറച്ചില്. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്ന് കരുതിയാണ് അതിനെ അനുകൂലിച്ചത്. അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള് ജനങ്ങള് സഹിക്കണമെന്ന് കരുതിയതും അതുകൊണ്ടാണ്.
 | 

നോട്ട് നിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നുവെന്ന് കമല്‍ഹാസന്‍; തെറ്റ് തിരുത്തിയാല്‍ മോഡിക്ക് സല്യൂട്ട് നല്‍കും

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നതായി കമല്‍ ഹാസന്‍. പ്രധാനമന്ത്രി തെറ്റ് അംഗീകരിക്കുകയാണെങ്കില്‍ വീണ്ടും ഒരു സല്യൂട്ട് കൂടി നല്‍കാന്‍ തയ്യാറാണെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ് മാസികയായ വികടനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കമല്‍ഹാസന്റെ ഏറ്റുപറച്ചില്‍. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്ന് കരുതിയാണ് അതിനെ അനുകൂലിച്ചത്. അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കരുതിയതും അതുകൊണ്ടാണ്.

സല്യൂട്ട് മോഡി എന്നായിരുന്നു നോട്ട് നിരോധനത്തിനു പിന്നാലെ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം നല്ലതായിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിന്റെ പ്രായോഗികത സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ കമല്‍ പറയുന്നത്. രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതായും കമല്‍ പ്രഖ്യാപിച്ചത്.