ശമ്പളം നല്‍കിയില്ല; ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി മുങ്ങി

ശമ്പളം നല്കാത്തതില് പ്രതിഷേധിച്ച് ഡ്രൈവര് സ്കൂള് ബസുമായി മുങ്ങി. ഗുരുഗ്രാമിലെ സെക്ടര്-49 ല് പ്രവര്ത്തിക്കുന്ന സ്പോര്ട്സ് അക്കാദമിയിലെ ബസാണ് കാണാതായത്. ശമ്പളം കൃത്യമായി നല്കാന് പലതവണ ആവശ്യപ്പെട്ടിട്ടും നല്കാത്തതില് പ്രതിഷേധിച്ചാണ് ഡ്രൈവര് സ്കൂള് ബസുമായി കടന്നത്. എന്നാല് രണ്ട് ദിവസം മാത്രമാണ് ശമ്പളം നല്കാന് വൈകിയതെന്നാണ് അക്കാദമി അധികൃതരുടെ വിശദീകരണം.
 | 

ശമ്പളം നല്‍കിയില്ല; ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി മുങ്ങി

ഗുരുഗ്രാം: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി മുങ്ങി. ഗുരുഗ്രാമിലെ സെക്ടര്‍-49 ല്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമിയിലെ ബസാണ് കാണാതായത്. ശമ്പളം കൃത്യമായി നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി കടന്നത്. എന്നാല്‍ രണ്ട് ദിവസം മാത്രമാണ് ശമ്പളം നല്‍കാന്‍ വൈകിയതെന്നാണ് അക്കാദമി അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച്ച വൈകുന്നേരം കുട്ടികളെ കൊണ്ടുപോകാന്‍ എത്താതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഡ്രൈവറായ സതീഷിനെ ബന്ധപ്പെടുന്നത്. എന്നാല്‍ തനിക്ക് ശമ്പളം തരാത്തതിനാല്‍ ബസ് കൊണ്ടുപോകുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അക്കാദമി അധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ശമ്പളം മുടങ്ങിയതില്‍ പ്രകോപിതനായ സതീഷ് ബസുമായി വീട്ടിലേക്ക് പോയതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രശ്‌നം മാധ്യമ ശ്രദ്ധ നേടിയതോടെ അക്കാദമി മാനേജ്‌മെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. സംഭവം ഒത്തുതീര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം പോലീസ് സതീഷിന്റെ പേരില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.