സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപുമായുണ്ടായ വാക്കുതര്ക്കത്തിനിടെയാണ് ജഗദീഷ് മാലി എന്ന നേതാവ് കൊല്ലപ്പെട്ടത്. ഭാര്യയുമായി ദിലീപിനുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം.
 | 

സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

സംഭാല്‍: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ജഗദീഷ് മാലി എന്ന നേതാവ് കൊല്ലപ്പെട്ടത്. ഭാര്യയുമായി ദിലീപിനുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം.

തര്‍ക്കം മൂത്തതോടെ ദിലീപ് കയ്യിലുണ്ടായിരുന്ന തോക്കെടുന്ന് ജഗദീഷിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മാലി മരിച്ചു. സംഭവത്തില്‍ ദിലീപിനെതിരെയും മാലിയുടെ ഭാര്യക്കെതിരെയും പോലീസ് കേസെടുത്തു.

മാലിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ദിലീപ് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചന്ദൗസി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു ജഗദീഷ് മാലി.