നാല് കോടിയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ കണ്ടിരുന്നുവെന്ന് സംപീത് പത്ര

രാഹുല് ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് സംപീത് പത്ര. നാല് കോടിയുടെ കാറില് വന്നിറങ്ങി നോട്ട് മാറാന് ക്യൂ നില്ക്കുന്ന രാഹുല്ഗാന്ധിയെ കണ്ടിരുന്നുവെന്നാണ് പത്ര പരിഹസിച്ചത്. നോട്ട് നിരോധനത്തെയും കേന്ദ്രസര്ക്കാര് നയങ്ങളെയും ചണ്ഡീഗഡില് നടത്തിയ റാലിയില് രാഹുല് ഗാന്ധി വിമര്ശിച്ചിരുന്നു.
 | 

നാല് കോടിയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ കണ്ടിരുന്നുവെന്ന് സംപീത് പത്ര

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് സംപീത് പത്ര. നാല് കോടിയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ കണ്ടിരുന്നുവെന്നാണ് പത്ര പരിഹസിച്ചത്. നോട്ട് നിരോധനത്തെയും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും ചണ്ഡീഗഡില്‍ നടത്തിയ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

രാഹുല്‍ ജിയുടെ പ്രസംഗം കേട്ടു. ഏതെങ്കിലും ഒരു കള്ളപ്പണക്കാരന്‍ വലിയ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നത് ആരെങ്കിലും കണ്ടിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഉണ്ട് എന്നാണ് എനിക്ക് അദ്ദേഹത്തോട് മറുപടി പറയാനുള്ളത്. നാല് കോടി രൂപയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ ഞാന്‍ കണ്ടിരുന്നുവെന്നാണ് പത്ര പറഞ്ഞത്.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ മോദി ക്യൂ നിര്‍ത്തിയെന്നും ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും ഒരുക്കിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സംപത് പത്ര പരിഹാസവുമായി രംഗത്തെത്തിയത്.