ജെയ്‌ഷെ ക്യാംപുകള്‍ അതേപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന് വ്യോമസേന തകര്ത്ത ജെയ്ഷെ മുഹമ്മദ് ക്യാംപുകള്ക്ക് യാതൊരു പോറലുമേറ്റിട്ടില്ലെന്ന് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട്. ഇന്ത്യ തകര്ത്തുവെന്ന് അവകാശപ്പെട്ട ജെയ്ഷെ മദ്രസകളുടെ ഉപഗ്രഹ ചിത്രങ്ങള് പുറത്തുവിട്ടുകൊണ്ടാണ് റിപ്പോര്ട്ട്. സാന്ഫ്രാന്സിസ്കോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്വകാര്യ സാറ്റ്ലൈറ്റ് കമ്പനിയാണ് ഈ ചിത്രങ്ങള് ആദ്യം പ്രസിദ്ധീകരിക്കുന്നത്. ജെയ്ഷെ കേന്ദ്രമാണെന്ന് കരുതുന്ന മദ്രസയ്ക്കടുത്തായി മറ്റു ആറ് കെട്ടിടങ്ങള് കൂടിയുള്ളതായി ചിത്രത്തില് കാണാം.
 | 

ജെയ്‌ഷെ ക്യാംപുകള്‍ അതേപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്\

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദ് ക്യാംപുകള്‍ക്ക് യാതൊരു പോറലുമേറ്റിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇന്ത്യ തകര്‍ത്തുവെന്ന് അവകാശപ്പെട്ട ജെയ്‌ഷെ മദ്രസകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റ്‌ലൈറ്റ് കമ്പനിയാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കുന്നത്. ജെയ്‌ഷെ കേന്ദ്രമാണെന്ന് കരുതുന്ന മദ്രസയ്ക്കടുത്തായി മറ്റു ആറ് കെട്ടിടങ്ങള്‍ കൂടിയുള്ളതായി ചിത്രത്തില്‍ കാണാം.

ഇന്ത്യ ആക്രമണം നടത്തിയെന്ന് അവകാശവാദം ഉന്നയിച്ചതിന് ശേഷവും ഇവിടെയുള്ള സാറ്റലൈറ്റ് ചിത്രങ്ങളില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരങ്ങള്‍ തകര്‍ന്നു വീഴുകയോ കെട്ടിടങ്ങള്‍ക്ക് തകരാറ് സംഭവിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യ ലക്ഷ്യസ്ഥാനത്തായിരുന്നില്ല ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മിക്കതും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നത്. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 50 കിലോമീറ്ററോളം പാകിസ്ഥാനുള്ളിലേക്ക് കടന്നു ചെന്ന് നടത്തിയ ആക്രമണത്തില്‍ 1000 കിലോഗ്രാം ബോംബുകള്‍ വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേസര്‍ നിയന്ത്രിത ബോംബുകളാണ് വ്യോമസേന ആക്രമണത്തിനായി ഉപയോഗിച്ചതെന്നും പിന്നീട് സ്ഥിരീകരണം ഉണ്ടായി. മൂന്ന് ഭീകര ക്യാമ്പുകളാണ് പ്രധാനമായും ഇന്ത്യ ആക്രമിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.

ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പിലാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിക്കുകയും ചെയ്തു. മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുവായ ഉസ്താദി ഗോറി എന്ന് അറിയപ്പെടുന്ന മൗലാന യൂസഫ് അസറിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ക്യാമ്പാണ് തകര്‍ത്തതെന്നായിരുന്ന ഗോഖലെ വിശദീകരിച്ചത്. ജെയ്ഷെ കമാന്‍ഡര്‍മാരുള്‍പ്പെടെ നിരവധി തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പ്രദേശവാസികളെ ഉദ്ധരിച്ച് പുറത്തുവന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നതായി മാത്രമാണ് പറഞ്ഞിരുന്നത്. ഇന്ത്യ പൈന്‍ മരങ്ങള്‍ ബോംബിട്ടു തകര്‍ത്തുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പരിസ്ഥിതി സംഘടനകളും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ യു.എന്നില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍.