സൗദി അറേബ്യ ശിക്ഷകളില്‍ നിന്ന് ചാട്ടയടി ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

റിയാദ്: കുറ്റവാളികള്ക്ക് നല്കുന്ന ശിക്ഷകളില് നിന്ന് ചാട്ടയടി ഒഴിവാക്കാന് സൗദി അറേബ്യ ആലോചിക്കുന്നുവെന്ന് റിപ്പോര്ട്ട്. സുപ്രീം കോടതി ജനറല് കമ്മീഷന് ഇക്കാര്യത്തില് തീരുമാനം എടുത്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു. ഇതിന് പകരം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ഏര്പ്പെടുത്താനാണ് നീക്കമെന്ന് റിപ്പോര്ട്ട് പറയുന്നു. സല്മാന് രാജാവിന്റെ നിര്ദേശപ്രകാരം കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ മേല്നോട്ടത്തില് നടപ്പില് വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ പുനരവലോകനത്തിന്റെ ഭാഗമായാണ് നടപടി. സൗദിയില് ഒട്ടേറെ കുറ്റകൃത്യങ്ങള്ക്ക് ശിക്ഷയായി ചാട്ടയടി വിധിക്കാറുണ്ട്. ജഡ്ജിമാര് ശരിയ
 | 
സൗദി അറേബ്യ ശിക്ഷകളില്‍ നിന്ന് ചാട്ടയടി ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

റിയാദ്: കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷകളില്‍ നിന്ന് ചാട്ടയടി ഒഴിവാക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി ജനറല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പകരം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തില്‍ നടപ്പില്‍ വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ പുനരവലോകനത്തിന്റെ ഭാഗമായാണ് നടപടി.

സൗദിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി ചാട്ടയടി വിധിക്കാറുണ്ട്. ജഡ്ജിമാര്‍ ശരിയ നിയമത്തെ സ്വന്തമായി വ്യാഖ്യാനിച്ച് ഈ ശിക്ഷ വിധിക്കാറുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. തീരുമാനത്തെ ഇവര്‍ സ്വാഗതം ചെയ്യുകയാണ്.