ഗര്‍ഭച്ഛിദ്ര നിയമത്തില് ഭേദഗതി വേണമെന്ന ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
ഗര്ഭച്ഛിദ്ര നിയമത്തില് ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
Mon, 15 Jul 2019
| 
ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്ര നിയമത്തില് ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം. മൂന്ന് സ്ത്രീകളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രത്യുല്‍പാദനത്തില്‍ സ്ത്രീകള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം വേണമെന്നാണ് ആവശ്യം. നിലവില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് അപകടമുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിയമപരമായ അനുമതിയുള്ളു.