ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് സുപ്രീം കോടതി നിര്‍ദേശം

പി.ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ നിര്ദേശം.
 | 
ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പി.ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിട്ടത്. ചിദംബരത്തിനെതിരെ മതിയായ തെളിവുണ്ടെന്നും അറസ്റ്റ് തടയരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ഒഴിവാക്കുന്നതിനായി ചിദംബരം നല്‍കിയ ഹര്‍ജി 26-ാം തിയതി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് നടന്നിരുന്നു. ചിദംബരം നേരിട്ടത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ചിദംബരത്തെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് ചിദംബരം സിബിഐ കസ്റ്റഡിയില്‍ കഴിയുക. ദിവസവും അര മണിക്കൂര്‍ വീതം സന്ദര്‍ശന അനുമതിയും ചിദംബരത്തിന് നല്‍കിയിട്ടുണ്ട്.