ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; ഗുരുതരമായ വിഷയമെന്ന് പരാമര്‍ശം

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്ക്കാരിനാണ് കോടതി നിര്ദേശം നല്കിയത്. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പറഞ്ഞു. ലോയയുടെ മരണത്തില് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകനായ ബി.ആര് ലോണ് നല്കിയ പൊതുതാല്പര്യ ഹര്ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഹര്ജിയില് തിങ്കളാഴ്ച വാദം തുടരും.
 | 

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; ഗുരുതരമായ വിഷയമെന്ന് പരാമര്‍ശം

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്‍ക്കാരിനാണ് കോടതി നിര്‍ദേശം നല്‍കിയത്. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പറഞ്ഞു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.

ബോംബെ ലോയേഴ്സ് അസോസിയേഷനും വിഷയത്തില്‍ സമാന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ലോയേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ലോയക്ക് 100 കോടി രൂപ പ്രരിഫലം വാഗ്ദാനം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തുവന്നിരുന്നു. മരിച്ച ദിവസം ലോയ താമസിച്ച നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ സൂക്ഷിച്ച രജിസ്റ്ററില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണു ബി.എച്ച്. ലോയ മരണപ്പെടുന്നത്. ഇവിടുത്തെ രജിസ്റ്ററില്‍ ലോയയുടെ പേര് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.