ചട്ടലംഘനം; മോഡിക്കും അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്ക്കെതിരെ ഉയര്ന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളില് മെയ് 6നു മുമ്പായി തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി.
 | 
ചട്ടലംഘനം; മോഡിക്കും അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ മെയ് 6നു മുമ്പായി തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പു കമ്മീഷനാണ് കോടതി നിര്‍ദേശം നല്‍കിയത്. കമ്മീഷന് നല്‍കിയ പരാതികളില്‍ നടപടിയുണ്ടാകുന്നില്ലെന്ന് കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.

11 പരാതികളാണ് നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ ലഭിച്ചത്. ഇവയില്‍ രണ്ടെണ്ണത്തില്‍ തീരുമാനം എടുത്തെന്നും മറ്റുള്ളവ പരിശോധിച്ചു വരികയാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. മതത്തിന്റെ പേരിലും സൈനികരുടെ പേരിലും ഇരുവരും വോട്ട് തേടിയെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.

സൈനികരുടെ പേരില്‍ വോട്ട് തേടുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിരുന്നു. മതത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തില്‍ വിലക്കിയിട്ടുണ്ട്. ആരോപിച്ചാണ് കോണ്‍ഗ്രസ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നത്.