റഫേല്‍ ഇടപാട്; സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില് കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. ഇടപാടിലേക്ക് നയിച്ച കാര്യങ്ങള് വിശദീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള് മുദ്ര വെച്ച കവറില് ഹാജരാക്കണമെന്നും കോടതി സര്ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഫേലില് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്ജിയിലാണ് നടപടി.
എന്നാല്‍ കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ് അയക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിനു വേണ്ടി വാദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ഈ ഹര്‍ജിയെന്നും ഇതില്‍ പൊതുതാത്പര്യമില്ലെന്നും കെ.കെ വേണുഗോപാല്‍ കോടതിയോട് പറഞ്ഞു.
ഇതോടെ കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ആവശ്യം കോടതി തള്ളി. നിയമപരമായി പുനഃപരിശോധിക്കേണ്ട വിഷയമല്ല ഇതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.