സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; ഭാര്യ ശ്വേതാഭട്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ ഭാര്യ നല്കിയ ഹര്ജി സുപ്രീ കോടതി തള്ളി. 20 വര്ഷം മുമ്പുണ്ടായ കേസിന്റെ പേരിലുള്ള പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതാ ഭട്ട് ഹര്ജി നല്കിയത്. 20 വര്ഷം മുമ്പുള്ള കേസിലെ അന്വേഷണത്തില് ഇടപെടാന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
 | 

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; ഭാര്യ ശ്വേതാഭട്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീ കോടതി തള്ളി. 20 വര്‍ഷം മുമ്പുണ്ടായ കേസിന്റെ പേരിലുള്ള പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതാ ഭട്ട് ഹര്‍ജി നല്‍കിയത്. 20 വര്‍ഷം മുമ്പുള്ള കേസിലെ അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ഭട്ടിനെ പോലീസ് വിലക്കുകയാണെന്ന ആരോപണം പരിശോധിക്കാനും കോടതി വിസമ്മതിച്ചു. ആവശ്യമെങ്കില്‍ സഞ്ജീവ് ഭട്ടിനോ, ഭാര്യയ്‌ക്കോ ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.