മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി

മുന് ഐപിഎസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോഡിയുടെയും ബിജെപി സര്ക്കാരിന്റെയും വിമര്ശകനുമായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി.
 | 
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി. സുപ്രീം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 22 വര്‍ഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബര്‍ 22 മുതല്‍ ഇദ്ദേഹം ജയിലിലാണ്. രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകനെ ലഹരി മരുന്നു കേസില്‍ കുടുക്കിയെന്നാണ് ആരോപണം. 1998ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്താണ് സംഭവമുണ്ടായത്.

2015ലാണ് സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നതായിരുന്നു കുറ്റം. കലാപം തടയാന്‍ മോഡി ഒന്നും ചെയ്തില്ലെന്ന് സുപ്രീം കോടതിയില്‍ ഭട്ട് സത്യവാങമൂലം നല്‍കുകയും ചെയ്തിരുന്നു.