അയോധ്യ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

അയോധ്യ കേസില് സമര്പ്പിക്കപ്പെട്ട ഹര്ജികള് വേഗത്തില് പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇത് രണ്ടാമത്തെ തവണയാണ് കോടതി ഈ ആവശ്യമുന്നയിച്ച് സമര്പ്പിക്കപ്പെട്ട ഹര്ജി തള്ളുന്നത്. കേസ് ജനുവരിയില് മാത്രമേ പരിഗണിക്കൂ എന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭ നല്കിയ ഹര്ജിയാണ് കോടതി തള്ളിയത്.
 | 

അയോധ്യ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇത് രണ്ടാമത്തെ തവണയാണ് കോടതി ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുന്നത്. കേസ് ജനുവരിയില്‍ മാത്രമേ പരിഗണിക്കൂ എന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

വിഷയത്തില്‍ നേരത്തേ തീരുമാനം അറിയിച്ചിട്ടുള്ളതാണെന്നും അപ്പീലുകള്‍ ജനുവരിയിലാണ് പരിഗണിക്കുന്നതെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞു. നൂറ് വര്‍ഷം പഴക്കമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം നല്‍കിയ ഹര്‍ജി വെറും നാല് മിനിറ്റ് മാത്രം വാദം കേട്ടുകൊണ്ട് കോടതി തള്ളിയിരുന്നു.

കോടതി തീരുമാനം അറിയിച്ചതോടെ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന വാദം ആര്‍എസ്എസ് ശക്തമാക്കിയിരുന്നു. അയോധ്യ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ലഭിച്ചിരിക്കുന്നത്.