ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ശബരിമലയില് യുവതികള്ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹര്ജിയും റിട്ടും ഫയല് ചെയ്ത ശൈലജാ വിജയന്റെ അഭിഭാഷകന് ഇക്കാര്യം വാക്കാല് ആവശ്യപ്പെടുകയായിരുന്നു.
 | 
ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹര്‍ജിയും റിട്ടും ഫയല്‍ ചെയ്ത ശൈലജാ വിജയന്റെ അഭിഭാഷകന്‍ ഇക്കാര്യം വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നു.

ജനുവരി 22ന് മുമ്പ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണമെന്നും ശബരിമല വിധി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ജനുവരി 22ന് മുന്‍പ് ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുനഃപരിശോധനാ ഹര്‍ജികള്‍ സംബന്ധിച്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ ബുധനാഴ്ച തുറന്ന കോടതിയിലും ആവര്‍ത്തിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.