മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ഭീമ കോറേഗാവ് സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ചു മനുഷ്യാവകാശ പ്രവര്ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില് മഹാരാഷ്ട്ര സര്ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തില് സെപ്റ്റംബര് 5നകം മറുപടി നല്കാന് സര്ക്കാരിന് കോടതി നിര്ദേശം നല്കിയിട്ടുണ്ട്. റൊമിലാ ഥാപ്പര് അടക്കമുള്ള സാമൂഹിക പ്രവര്ത്തകര് നല്കിയ ഹര്ജിയിലാണ് നടപടി.
 | 

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഭീമ കോറേഗാവ് സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സെപ്റ്റംബര്‍ 5നകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൊമിലാ ഥാപ്പര്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

‘ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് ആണ് വിയോജിപ്പ്. ആ സുരക്ഷാ വാല്‍വ് ഇല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടുകൊണ്ട് വ്യക്തമാക്കി. ചരിത്രകാരി റോമിലാ ഥാപ്പര്‍, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മോചനത്തിനു പുറമേ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഭീമ കോറേഗാവ് സംഭവത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് പൂനെ പോലീസാണ് ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ റെയിഡ് നടത്തുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.