മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് സൂപ്രീം കോടതി

മുല്ലപ്പെരിയാര് അണക്കെട്ട് വിഷയത്തില് കേരളവും തമിഴ്നാടും പരസ്പരം സഹകരിച്ച് നീങ്ങണമെന്ന് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. വിഷയത്തില് അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം നല്കിയ ഹര്ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരമാര്ശം. ഓഗസ്റ്റ് 31 വരെ 142 അടിയില് നിന്ന് മൂന്ന് അടിവരെ കുറച്ച് ജലനിരപ്പ് നിലനിര്ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് സെപ്തംബര് 6ന് വീണ്ടും പരിഗണിക്കും.
 | 

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് സൂപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളവും തമിഴ്‌നാടും പരസ്പരം സഹകരിച്ച് നീങ്ങണമെന്ന് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. വിഷയത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരമാര്‍ശം. ഓഗസ്റ്റ് 31 വരെ 142 അടിയില്‍ നിന്ന് മൂന്ന് അടിവരെ കുറച്ച് ജലനിരപ്പ് നിലനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് സെപ്തംബര്‍ 6ന് വീണ്ടും പരിഗണിക്കും.

142 അടിക്ക് മുകളില്‍ ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് കേരളം വാദിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പ് നിലനിര്‍ത്താന്‍ കഴിയില്ലെന്നും അത് കേരളത്തെ ബാധിക്കുമെന്നും നേരത്തെ സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

ഇന്നലെ ദേശീയ ഡാം എക്സിക്യൂട്ടീവ് സമിതിയുടെ ഉപസമിതി യോഗം ചേര്‍ന്നിരുന്നു. ഉപസമിതിയാണ് ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.