ശബരിമല; റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്

ശബരിമല വിധിക്കെതിരെ സമര്പ്പിക്കപ്പെട്ട റിവ്യൂ ഹര്ജകള് തുറന്ന കോടതിയിലേക്ക്. 49 പുനഃപരിശോധനാ ഹര്ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കേസ് ജനുവരി 22ന് വാദം കേള്ക്കും. മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷമാണ് കേസുകള് വീണ്ടും പരിഗണിക്കുന്നത്. നിലവിലുള്ള വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. യുവതികള്ക്ക് ഈ തീര്ത്ഥാടനകാലത്ത് ശബരിമലയില് കയറാന് അതുകൊണ്ടു തന്നെ വിലക്കില്ല.
 | 

ശബരിമല; റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്

ന്യൂഡല്‍ഹി: ശബരിമല വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജകള്‍ തുറന്ന കോടതിയിലേക്ക്. 49 പുനഃപരിശോധനാ ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കേസ് ജനുവരി 22ന് വാദം കേള്‍ക്കും. മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷമാണ് കേസുകള്‍ വീണ്ടും പരിഗണിക്കുന്നത്. നിലവിലുള്ള വിധി കോടതി സ്‌റ്റേ ചെയ്തിട്ടില്ല. യുവതികള്‍ക്ക് ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ കയറാന്‍ അതുകൊണ്ടു തന്നെ വിലക്കില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നടപടികള്‍ 20 മിനിറ്റ് നീണ്ടു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനു ശേഷമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് മൂന്നംഗ ബെഞ്ച് രാവിലെ അറിയിച്ചിരുന്നു.