റാഫേല്‍ വിമാന ഇടപാട്; വ്യോമസേന ഉദ്യോഗസ്ഥരോട് ഉടന്‍ ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവ്

റഫാല് വിമാന ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരോട് ഉടന് ഹാജരാകാന് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് റാഫേല് ഇടപാടുമായി ബന്ധപ്പെട്ട് ജുഡിഷ്യല് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എല് ശര്മ്മ, പ്രശാന്ത്ഭൂഷണ് എന്നിവരാണ് പൊതുതാല്പര്യ ഹരജി നല്കിയത്. എന്നാല് വ്യോമസേനയില് നിന്ന് നേരിട്ട് വാദം കേള്ക്കണന്നും ജുഡീഷ്യല് പരിശോധന ആവശ്യമില്ലെന്നും എ.ജി വാദിച്ചു.
 | 

റാഫേല്‍ വിമാന ഇടപാട്; വ്യോമസേന ഉദ്യോഗസ്ഥരോട് ഉടന്‍ ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരോട് ഉടന്‍ ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എല്‍ ശര്‍മ്മ, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. എന്നാല്‍ വ്യോമസേനയില്‍ നിന്ന് നേരിട്ട് വാദം കേള്‍ക്കണന്നും ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്നും എ.ജി വാദിച്ചു.

നേരത്തെ റാഫേല്‍ യുദ്ധ വിമാനത്തിന്റെ വില വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുദ്രവെച്ച കവറിലാണ് രേഖകള്‍ കൈമാറിയത്. ഇവ കോടതി പരിശോധിക്കും. കരാറുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കും കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇരു രേഖകളിലും നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് രേഖകള്‍ കൈമാറാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. 2013ലെ പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും പ്രതിരോധ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.