ശബരിമല റിവ്യൂ ഹര്ജികള് നേരത്തേ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമല വിധിക്കെതിരെ സമര്പ്പിക്കപ്പെട്ട റിവ്യൂ ഹര്ജികള് നേരത്തേ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഹര്ജികള് നവംബര് 13ന് മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. നവംബര് 5ന് നട തുറക്കുന്നതിനാല് ഹര്ജികള് അടിയന്തരമായി വാദം കേള്ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അഖില ഭാരതീയ മലയാളി സംഘ് ആണ് ഹര്‍ജി നല്‍കിയത്. നവംബര്‍ 5ന് നട തുറക്കുന്ന കാര്യം അറിയാമെന്നും അത് 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമാണെന്നും കോടതി പറഞ്ഞു. യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും 13ന് മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും നവംബര്‍ 13ന് മൂന്ന് മണിക്ക് തുറന്ന കോടതയില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം എട്ട് റിട്ട് ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.