സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഫെയിസ്ബുക്ക് സുഹൃത്ത് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് നാല് ദിവസങ്ങള്‍ക്ക് ശേഷം

ഇന്ത്യയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികള് പീഡിപ്പിക്കപ്പെടുന്നത് തുടര്ക്കഥയാവുന്നു. 16 കാരിയെ ഫെയ്സ്ബുക്ക് സുഹൃത്ത് മുറിയില് അടച്ചിട്ട് പീഡിപ്പിച്ചത് നാലു ദിവസം. സംഭവത്തില് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പ്രതികളായ പങ്കജ് ധോബി(22)യെയും ഡിനേശ് ലോധ(25)യെയും കോടതി റിമാന്റ് ചെയ്തു.
 | 

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഫെയിസ്ബുക്ക് സുഹൃത്ത് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് നാല് ദിവസങ്ങള്‍ക്ക് ശേഷം

ജയ്പുര്‍: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് തുടര്‍ക്കഥയാവുന്നു. 16 കാരിയെ ഫെയ്സ്ബുക്ക് സുഹൃത്ത് മുറിയില്‍ അടച്ചിട്ട് പീഡിപ്പിച്ചത് നാലു ദിവസം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പ്രതികളായ പങ്കജ് ധോബി(22)യെയും ഡിനേശ് ലോധ(25)യെയും കോടതി റിമാന്റ് ചെയ്തു.

കോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ഫെയിസ്ബുക്ക് സുഹൃത്താണ് പങ്കജ്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്. ബിരുദ വിദ്യാര്‍ത്ഥിയാണ് പങ്കജ്. സംഭവം നടന്ന ദിവസം പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് പങ്കജ് ബൈക്കില്‍ കയറ്റുകയും തന്ത്രത്തില്‍ ഒരു മുറിയിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

സുഹൃത്തായ ദിനേശ് ആണ് പങ്കജിന്റെ നിര്‍ദേശ പ്രകാരം കുട്ടിയെ പീഡിപ്പിക്കാനായി മുറി തയ്യാറാക്കി നല്‍കിയത്. നാല് ദിവസം ഈ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ശനിയാഴ്ച്ച മുറിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് രണ്ടു പേരും അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പോലീസിന് സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്ന് ചോദിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.