ഡല്‍ഹിയില്‍ അധ്യാപികയുടെ കൊലയ്ക്ക് ഭര്‍ത്താവിന്റെ കാമുകി നല്‍കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍

ഡല്ഹിയില് അധ്യാപികയെ കൊലപ്പെടുത്താന് ഭര്ത്താവിന്റെ കാമുകി നല്കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷന്. സ്കൂള് അധ്യാപികയായ സുനിത(38) തിങ്കളാഴ്ച രാവിലെയാണ് വെടിയേറ്റ് മരിച്ചത്. സുനിതയുടെ ഭര്ത്താവ് മന്ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല് ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
 | 

ഡല്‍ഹിയില്‍ അധ്യാപികയുടെ കൊലയ്ക്ക് ഭര്‍ത്താവിന്റെ കാമുകി നല്‍കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപികയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ കാമുകി നല്‍കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍. സ്‌കൂള്‍ അധ്യാപികയായ സുനിത(38) തിങ്കളാഴ്ച രാവിലെയാണ് വെടിയേറ്റ് മരിച്ചത്. സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഏഞ്ചലുമായി മന്‍ജീത്തിനുണ്ടായിരുന്ന അതിരുവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ബന്ധത്തെ എതിര്‍ത്ത സുനിതയെ ഒഴിവാക്കാന്‍ ഇരുവരും പദ്ധതിയിട്ടു. സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്റെ വീട്ടിലെത്തി മന്‍ജീത്തിനെ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെ സുനിതയെ ഇല്ലാതാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

മോഡലായ ഏഞ്ചല്‍ ഇതിനായി നിരവധി ക്വട്ടേഷന്‍ സംഘങ്ങളെ സമീപിച്ചു. 18 ലക്ഷം രൂപ ഒരു സംഘം ആവശ്യപ്പെട്ടു. ഇത് 10 ലക്ഷത്തിന് ഉറപ്പിച്ചു. ഇതില്‍ 2.2 ലക്ഷം രൂപ രണ്ടു ഗഡുക്കളായി നല്‍കുകയും ചെയ്തു. ആറുമാസം മുമ്പേ കൊലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. മന്‍ജീത്തിന്റെ ഡ്രൈവര്‍ കൂടിയായ രാജീവാണ് കൊട്ടേഷന്‍ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്.

സുനിതയ്ക്കും മന്‍ജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്. വെടിവെച്ചയാളിനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. മീററ്റില്‍ നിന്നുള്ള കൊലയാളി സംഘത്തെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സുനിതയ്ക്ക് മൂന്നു തവണ വെടിയേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.